രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയോളം തുകയാണ് ഇനി മുതൽ ഇവർക്ക് ലഭിക്കുക. 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കൂടുതൽ കളിച്ചിട്ടുള്ള താരങ്ങൾക്ക് ദിനംപ്രതി 60,000 രൂപയും അതില്‍ താഴെ മത്സരങ്ങള്‍ കളിച്ചിട്ടുള്ളവര്‍ക്ക് 45,000 രൂപ വീതവും ഇനി ലഭിക്കും. മുൻപ് രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും ഐപിഎൽ താരങ്ങൾക്കും ശമ്പളമായി വലിയ തുക ലഭിക്കാറുണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് അങ്ങനെയായിരുന്നില്ല.
ഇക്കാര്യത്തിലാണ് ബിസിസിഐ ഇപ്പോൾ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്ക് ഇവർക്ക് നൽകുന്നതിന്റെ പകുതി തുകയെ ലഭിക്കുകയുള്ളു. ഇതിനോടൊപ്പം തന്നെ ആയിരം രൂപ ദിവസച്ചിലവിനായും ലഭിക്കും. ഇപ്പോൾ ഇവർക്ക് മാച്ച് ഫീ ആയി ലഭിക്കുന്നത് 35,000 രൂപയാണ് ലഭിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിലും 35,000 രൂപയാണ് താരങ്ങൾക്ക് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക