ഇരുണ്ട നിറമുള്ള സ്ത്രീകൾക്കെതിരെ വംശീയ അധിക്ഷേം നടത്തിയെന്നാരോപിച്ച് തുടകളുടെ ഫെയർനെസ് ക്രീമിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം. ഇന്ത്യന് സ്ത്രീകളുടെ തുടകളിലെയും കക്ഷങ്ങളിലെയും ഇരുണ്ടനിറം വെളുപ്പിക്കാനുള്ളതാണിതെന്ന് അവകാശപ്പെടുന്ന ഒരു ഫെയർനെസ് ക്രീം കമ്പനിയുടെ സൗന്ദര്യ വർദ്ധക ഉൽപ്പന്നമാണ് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്. ‘സാൻഫെ’ ഇൻറ്റിമേറ്റ് ലൈറ്റ്നിംഗ് ക്രീം എന്ന ഉൽപ്പന്നം സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും ശക്തമായ പ്രതിഷേധം ഏറ്റു വാങ്ങുകയാണ്.
ഇന്ത്യൻ സൗന്ദര്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമ്മർദത്തെ എങ്ങനെ ലഘൂകരിക്കാമെന്നും കറുത്ത ചർമ്മം ഉള്ളതിനാൽ പരിഹസിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാമെന്നുമാണ് വിവാദപരമായ പരസ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ശ്രീമി വർമ എന്ന ട്വിറ്റർ ഉപയോക്താവാണ് കമ്പനിയുടെ ഈ പരസ്യം പങ്കുവെച്ചത്. പരസ്യത്തിന്റെ ചിത്രത്തോടൊപ്പം ഒരു കുറിപ്പിൽ അവര് തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമി ട്വിറ്ററിൽ ഷെയർ ചെയ്ത പോസ്റ്റ് ഉടനടി വൈറലായി മാറുകയും കൂടുതൽ പേരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
നിരവധി പേരാണ് അത്തരം ഉൽപ്പന്നങ്ങൾക്കെതിരെ പ്രതികരിക്കാൻ തയ്യാറായത്. ഫെയർ ആന്റ് ലവ്ലി കമ്പനി അതിന്റെ പേരിൽ നിന്ന് ‘ഫെയർ’ എന്ന വാക്ക് ഒഴിവാക്കാൻ തീരുമാനിച്ചത് വാർത്തയായിരുന്നു. ‘ഗ്ലോ ആന്റ് ലവ്ലി’ എന്നായിരിക്കും പുതിയ പേര്. പ്രമുഖ മുൻനിര ഉപഭോക്തൃ കമ്പനി തങ്ങളുടെ ക്രീമിന് ഒരു പുതിയ പേര് നല്കാനായി റെഗുലേറ്ററി ക്ലിയറൻസിനായി കാത്തിരിക്കുകയാണെന്നും അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക