ന്യൂയോർക്ക് : ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനൊപ്പം ബ്ലൂ ഒറിജിന്റെ റോക്കറ്റിൽ ബഹിരാകാശത്തു പോകാൻ 82 വയസ്സുകാരിയും.
യുഎസ് പൗരൻമാരെ ആദ്യമായി ബഹിരാകാശത്തെത്തിക്കാൻ നാസ 1960 ൽ നടത്തിയ പരിപാടിയിൽ പരിശീലനം നേടിയ 13 വനിതകളിൽ ഒരാളായ വോലി ഫങ്കാണ് ഈ യാത്രിക. എന്നാൽ സ്ത്രീയായതിനാൽ അന്ന് വോലിക്ക് ബഹിരാകാശയാത്ര നിഷേധിക്കപ്പെട്ടു.
പിന്നീട് അവർ യുഎസിലെ ആദ്യ വൈമാനിക പരിശീലകയായി. ഇപ്പോൾ വാർധക്യത്തിൽ തന്റെ സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തിലാണു വോലി. ജെഫും സഹോദരന് മാര്‍ക്കും പിന്നെ പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയുമാണ് യാത്രയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക