ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി പുതിയ വകഭേദം നടത്തുമ്പോൾ അതിന്റെ ലക്ഷണങ്ങളും മാറി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങള്‍ സാധാരണ കൊവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. സാധാരണ കൊവിഡ് കേസുകളില്‍ ഇല്ലാതിരുന്ന മൂക്കൊലിപ്പ് ഡെല്‍റ്റ വകഭേദം ബാധിച്ച കൊവിഡ് രോഗികളിൽ പ്രാഥമിക ലക്ഷണമായി കാണുമെന്നുമാണ് പഠനം പറഞ്ഞിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ബ്രിട്ടനിലെ രോഗികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന പുതിയ ലക്ഷണമാണ് മൂക്കൊലിപ്പെന്നും എന്നാല്‍ മുന്‍ കേസുകളില്‍ ഇത് അപൂർവ്വമായി മാത്രമാണ് കണ്ടതെന്നുമാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ എന്നിവയാണ് ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളായി അവര്‍ പറയുന്നത്. വൈറസിന്റെ പരിണാമം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. തീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക