നിങ്ങൾ ആരാണെന്നും നിങ്ങൾ എങ്ങനെ ഇരിക്കുന്നുവെന്നും പരിഗണിക്കാതെ എല്ലാവരേയും കർത്താവിന്റെ ഭവനത്തിൽ സ്വാഗതം ചെയ്യുന്നു.ഫ്ലോറിഡ പള്ളിയിലെ ഒരു പാസ്റ്റർ ഈ വചനങ്ങള്‍ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തിരിക്കുകയാണ്.
വിക്ടറി ചർച്ചിലെ ഡാനിയൽ ഗ്രിഗറി പള്ളിക്ക് ചുറ്റുമുള്ള പരിസരം സന്ദർശിച്ച ഒരു ചീങ്കണ്ണിയെ പള്ളിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ഈ പാസ്റ്റര്‍. ആരാധനാലയത്തിൽ ചുറ്റിത്തിരിയുന്നതിനിടയിൽ പാസ്റ്റര്‍ വാതിലിനടുത്ത് ചീങ്കണ്ണി വരുന്നത് കണ്ടു. പാസ്റ്റർ ഉരഗത്തെ ശ്രദ്ധിക്കുകയും തമാശയായി അഭിവാദ്യം ചെയ്യുകയും ചെയ്തു.
മാത്രമല്ല ഈ ചീങ്കണ്ണിയ്ക്ക് പാസ്റ്റര്‍ ഒരു ബിസിനസ് കാര്‍ഡ് നല്‍കുകയും ചെയ്തു.സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് . “അദ്ദേഹം ഞങ്ങളുടെ പള്ളിയിൽ വന്നു. അദ്ദേഹത്തിന്റെ ആത്മീയ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഈ ഗേറ്ററെ ഞാൻ പള്ളിയിലേക്ക് ക്ഷണിക്കേണ്ടതുണ്ട്.” പാസ്റ്റർ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി. നിരവധി ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്.ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്ലൈഫ് കൺസർവേഷൻ കമ്മീഷൻ പാസ്റ്ററെ വിളിച്ചു.
“ഞങ്ങൾ തീർച്ചയായും ഇത് പ്രോത്സാഹിപ്പിക്കുന്നു, പക്ഷേ നിങ്ങൾ ഒരിക്കലും ഒരു വന്യജീവിയെഇതുപോലെ സമീപിക്കരുത് . അത് വളരെ അപകടമാണ്.”ആദം ബ്രൺ എന്ന അംഗം പറഞ്ഞു.
https://www.facebook.com/DanielGregory85/posts/10160197853631554
പ്രതികരിക്കാൻ ഇവിടെ എഴുതുക