കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ച കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് ആറ് സംസ്ഥാനങ്ങളാണ് ഇതിനകം മുന്നോട്ട് വന്നിരിക്കുന്നത്. കേരളത്തിലെ 3500 കോടി രൂപയുടെ വ്യവസായ പദ്ധതിയാണ് കിറ്റെക്സ് ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ കിറ്റെക്സിനെ സ്വാഗതം ചെയ്ത് തെലുങ്കാന സർക്കാരും മുന്നോട്ട് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാരും കിറ്റെക്സിനെ ക്ഷണിച്ചിരുന്നു. അതേസമയം, കിറ്റെക്സ് വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
കേരളത്തില്‍ 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെയാണ് തെലുങ്കാനയുടെയും ക്ഷണം കിറ്റെക്സിന് ലഭിച്ചത്. തെലുങ്കാന വ്യവസായ മന്ത്രി കെ.റ്റി രാമറാവുവാണ് സന്ദേശം കൈമാറിയത്. ഇപ്പോഴും കിറ്റെക്സ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തേണ്ടതില്ലെന്ന് തന്നെയാണ് സർക്കാർ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളില്‍ തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക