റേഷൻ വിതരണ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഒപ്പം റേഷൻ ബാഗുകളിൽ താമര ചിഹ്നവും പ്രദർശിപ്പിക്കാൻ ബിജെപി നിർദേശിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ ഇത്തരത്തിൽ പ്രധാനമന്ത്രിയുടെയും മുഖൈമന്ത്രിമാരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ് കേന്ദ്ര നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് സംസ്ഥാന ഘടകങ്ങൾക്ക് കത്തയച്ചു.
അതേസമയം, ബിജെപി അല്ല ഭരിക്കുന്നതെങ്കിലും സംസ്ഥാനങ്ങളിൽ റേഷൻ ബാഗുകളിൽ താമര ചിഹ്നം വയ്ക്കാന്‍ സാധിക്കുമെങ്കിൽ അത് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റേഷൻ ബാഗുകളിൽ താമര ചിഹ്നമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അതാത് സംസ്ഥാനങ്ങളിലെ എംഎൽഎമാരോടും എംപിമാരോടും മറ്റു ഭാരവാഹികളോടും നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക