ബോളിവുഡ് താരം ആമിര്‍ ഖാനും അദ്ദേഹത്തിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ.
‘ആമിര്‍ ഖാനും കിരണ്‍ റാവുവിനും കുറച്ച് കൂടെ നിറമുള്ള ജീവിതം ആശംസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് പകത്വതയുടെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്’, രാം ഗോപാല്‍ വർമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക