ഇന്നുമുതൽ പഴനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ ദർഗ തുടങ്ങിയ തമിഴ്നാട്ടിലെ ആരാധനാലയങ്ങൾ തുറക്കും. എന്നാൽ കർശന നിയന്ത്രണങ്ങളോടെ മാത്രമേ ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കൂ. കൂടാതെ 10 വയസ്സിനു താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശന അനുമതി ഇല്ല.
രാവിലെ 6 മുതൽ രാത്രി 8 വരെയാണു പഴനി ക്ഷേത്രത്തിൽ ദർശനം. ദർശനം നടത്താൻ ഓൺലൈനായി ബുക്ക് ചെയ്തവർക്കു മാത്രമേ അനുവാദമുണ്ടാവൂ. എന്നാൽ രാമേശ്വരം രാമനാഥ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും 22 പുണ്യ തീർഥങ്ങളിൽ സ്നാനം ചെയ്യുന്നതിന് അനുമതിയില്ല. 50% വിശ്വാസികൾക്ക് വേളാങ്കണ്ണി പള്ളിയിൽ പ്രവേശനം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക