തങ്ങളാൽ കഴിയുന്നതെല്ലാം പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിചെയ്യാൻ സന്നദ്ധരാണ് ഇന്ത്യയിലെ സായുധ സേനയും പോലീസ് സേനയും. അവരുടെ ത്യാഗനിർഭരമായ സേവനത്തിന്റെ ഉദാഹരണമായി ഒരു വീഡിയോ ജനഹൃദയങ്ങൾ കീഴടക്കിക്കൊണ്ട് ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുകയാണ്. വടക്കു കിഴക്കൻ പ്രദേശങ്ങളുടെ വികസനം കൈകാര്യം ചെയ്യുന്ന കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
വയോധികനായ അബ്ദുൾ ഗാനി എന്ന മനുഷ്യനെ സ്വന്തം തോളിൽ കയറ്റി കൊണ്ടുപോകുന്ന മോഹൻ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ആ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. മലമുകളിൽ സ്ഥിതി ചെയ്യുന്ന വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോകാൻ ബുദ്ധിമുട്ടുകയായിരുന്നു ജമ്മു കശ്മീർ സ്വദേശിയായ 72 വയസുകാരനായ അബ്ദുൾ ഗാനി.
ആ വയോധികന്റെ വിഷമത കണ്ട മോഹൻ സിങ് അദ്ദേഹത്തെ സ്വന്തം തോളിലേറ്റി വാക്സിനേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ സന്നദ്ധനാവുകയായിരുന്നു. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിലും പ്രതീക്ഷ നൽകുന്നതാണ് മോഹൻ സിങിന്റെ ഈ പ്രവൃത്തി. പോലീസ് സേനയുടെ ആത്മാർത്ഥതയും കഠിനാധ്വാനവും ഈ മഹാമാരിക്കാലത്ത് നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
അതിന്റെ മറ്റൊരു ഉദാഹരണമാണ് മനുഷ്യസ്നേഹത്താൽ പ്രചോദിതമായി ആ പോലീസ് ഉദ്യോഗസ്ഥൻ നിർവഹിക്കുന്ന ഈ സന്നദ്ധ പ്രവർത്തനവും. സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകളാണ് മോഹൻ സിങിനും പോലീസ് സേനയ്ക്കും ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.
VIDEO:Proud of our frontline warrior SPO Mohan Singh from district #Reasi who helped 72 year old Abdul Gani by lifting him on his shoulder to get vaccinated. #IndiaFightsCorona pic.twitter.com/QAF36M560u
— Dr Jitendra Singh (@DrJitendraSingh) July 2, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക