ശാരീരിക വളർച്ചക്കും വികാസത്തിനും വ്യായാമം പ്രധാനമാണ്. അതുപോലെ തന്നെ വളരെ അത്യാവശ്യമാണ്
പോഷകാഹാരം. കൃത്യമായ പോഷകാഹാര രീതി പിൻതുടരുന്ന ആളുകൾക്ക് ആവശ്യമായ ഉയരം ലഭിക്കുമെന്ന് മാത്രമല്ല അവ ശാരീരിക ആരോഗ്യവും ഉറപ്പു വരുത്താൻ സഹായിക്കുകയും ചെയ്യും. വൈറ്റമിനുകളും, മിനറലുകളും മറ്റു പോഷക വസ്തുക്കളും നിറഞ്ഞ ഭക്ഷണങ്ങളാണ് തെരെഞ്ഞെടുക്കേണ്ടത്. സാധാരണ ഗതിയിൽ ഒരാളുടെ ശാരീരിക വളർച്ച 18 മുതൽ 20 വയസിന് ഇടയിലുള്ള പ്രായത്തിൽ അവസാനിക്കാറുണ്ട്. ഇത്തരത്തിൽ പൊക്കം കൂടാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം
1. ബീൻസ്- പ്രോട്ടീൻ അടങ്ങിയ പച്ചക്കറി ഇനത്തിൽപ്പെട്ട ബീൻസ്. ഇതിൽ ഫോലെറ്റ്, ഫൈബർ എന്നിവയും ഉൾപ്പെടുന്നു. ഇത് ശാരീരിക ആരോഗ്യത്തിന് വളരെ ഉപകാരപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
2. ചിക്കൻ- പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണം ശരീരത്തിലെ പേശികളെയും കോശങ്ങളെയും ശക്തിപ്പെടുത്താൻ സഹായിക്കും. സ്ഥിരമായി ചിക്കൻ കഴിക്കുന്നവർക്ക് പൊക്കം കൂടുമെന്ന് ആരോഗ്യവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
3. മുട്ട- ശാരീരിക ആരോഗ്യത്തിന് മുട്ടയേക്കാൾ മികച്ച മറ്റൊരു ഭക്ഷണം ഇല്ല. പ്രോട്ടീൻ നിറഞ്ഞ ഈ ഭക്ഷണം പൊക്കം കൂടാൻ മാത്രമല്ല എല്ലുകളെ ബലപ്പെടുത്താനും സഹായിക്കും.
പാൽ
4. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, മാഗ്നേഷ്യം എന്നിവ പാലിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വികാസത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും പാൽ ഗുണകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക