തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാല ലോക്ഡൗണിന് ശേഷം തുറന്നപ്പോള്‍ അവിടത്തെ കാഴ്ച കണ്ട് അധികൃതര്‍ ശരിക്കുമൊന്ന് ഞെട്ടി. സീല്‍ ചെയ്ത് സൂക്ഷിച്ച വച്ചിരുന്ന 12 കുപ്പികളിലെയും വൈന്‍ തീർന്നിരിക്കുന്നു.
നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലുള്ള ടാസ്മാക് ഷോപ്പിലാണ് സംഭവം. തുറന്നുകിടക്കുന്ന കുപ്പികളുടെ അടപ്പ് പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മൂര്‍ച്ചയേറിയ പല്ലിന്റെ അടയാളം കാണപ്പെട്ടു. മദ്യശാലയില്‍ നേരത്തെ തന്നെ എലിശല്യം ഉണ്ടായിരുന്നു. ഇതോടെയാണ് വൈന്‍ കുടിച്ചത് എലികളാണെന്ന് ജീവനക്കാര്‍ മനസിലാക്കിയത്.
സൂപ്പര്‍ വൈസര്‍ ഉള്‍പ്പെടെ ടാസ്മാക്കിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. ഒടുവിൽ എലികൾ തന്നെയാണ് മദ്യം കുടിച്ചുതീര്‍ത്തെന്ന കണ്ടെത്തലിലാണ് ഇവർ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക