ഗവണ്മെന്റ്/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത് ഭിന്നശേഷിക്കാര്‍ക്കും അവര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും സഹായിക്കുന്ന ജില്ലയിലെ മികച്ച എന്‍എസ്എസ്, എന്‍സിസി, എസ്പിസി യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നല്കുന്നു.
2020-21 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. യുണിറ്റുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത ഫോട്ടോ സഹിതം നവംബര്‍ 30ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്, എഫ് ബ്ലോക്ക,് കണ്ണൂര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2712255.
പ്രതികരിക്കാൻ ഇവിടെ എഴുതുക