ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയില്‍ 12 വയസുള്ള ആൺകുട്ടി കൗമാരക്കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. അമ്മയുടെ തൊഴിലുടമ പെണ്‍കുട്ടിയുടെ വയര്‍ കണ്ട് സംശയം തോന്നി ചിലത് ചോദിച്ചപ്പോഴാണ് മകളുടെ ഗർഭധാരണത്തെക്കുറിച്ച് കുടുംബം അറിഞ്ഞത്. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ സഹോദരൻ തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്തതായി കൗമാരക്കാരി വെളിപ്പെടുത്തി.
രണ്ട് കൗമാരക്കാരും മാതാപിതാക്കളോടും മറ്റ് മൂന്ന് സഹോദരങ്ങളോടും ഒപ്പം വാടകയ്ക്ക് താമസിക്കുന്നു. അവരുടെ അച്ഛൻ ഒരു നിർമ്മാണ തൊഴിലാളിയാണ്, അമ്മ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്നു.
രണ്ട് മൂന്ന് മാസം മുമ്പാണ് സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചത്. ഇരുവർക്കും ഈ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ ദുരവസ്ഥ അറിഞ്ഞ ശേഷം അമ്മയുടെ തൊഴിലുടമ ചൈൽഡ്ലൈനില്‍ വിളിക്കുകയും പോലീസുകാർ കേസന്വേഷണം ആരംഭിക്കുകയും ചെയ്തു. സ്ഥിതിഗതികളുടെ കാഠിന്യം മാതാപിതാക്കളും തിരിച്ചറിഞ്ഞില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ബലാത്സംഗ ആരോപണത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും ശ്രദ്ധിച്ചില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞില്ല. അവള്‍ക്ക് എന്തെങ്കിലും ഇന്ഫെക്ഷനാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക