ട്രക്ക് ബൈക്കിലേക്ക് ഇടിച്ചു കയറി ഗര്‍ഭിണിയും രണ്ടു വയസ്സുകാരി മകളും ദാരുണമായി മരിച്ചു. ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍. ബുധനാഴ്ച ബീഹാറിലെ പട്നയിലെ ഗാന്ധി സേതുവിൽ ആയിരുന്നു അപകടം. രാവിലെ 11.30 ഓടെ ഉണ്ടായ അപകടത്തില്‍ 25കാരിയായ യുവതിയും രണ്ടു വയസ്സുകാരിയായ മകളും മരിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യുവതിയുടെ ഭർത്താവിന് ഗുരുതരമായി പരിക്കേൽക്കുകയും വൈശാലി ജില്ലയിലെ ഹാജിപൂർ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുടുംബം ഹാജിപൂരിലെ തിരാസിയ സ്വദേശികളാണന്നും പട്നയിൽ നിന്ന് ഹാജിപൂരിലേക്ക് വന്ന ട്രക്ക് ബൈക്കിൽ ഇടിച്ചതായും ഡിഎസ്പി മുഹമ്മദ് അലി അൻസാരി പറഞ്ഞു.
“യുവതി ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു.ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിയിരുന്നു .കുഞ്ഞിന്റെ തല അറ്റ നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രക്കിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക