ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം പൂർണമായും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
പുതിയ കേസുകളുടെ ശരാശരിയിൽ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്നും ലവ് അഗർവാൾ പറഞ്ഞു.നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾ അതേപടി തുടരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക