കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രമാകും നടത്തുക. ടി പി ആർ കുറയുന്നത് വരെ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഉണ്ടാകില്ല.
വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് മാത്രമാണ് അനുമതി നൽകുക. 20.11 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതെസമയം, സംസ്ഥാനത്ത് ഇന്നും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിൽ തുടരുകയാണ്. 13,563 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 130 മരണവും റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക