കൊല്ലം : ഫെയ്സ്ബുക്ക് കാമുകന് ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ് ഞെട്ടി രേഷ്മ . രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.
ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്ണുവിനോടും മറ്റു ബന്ധുക്കളോടും പറഞ്ഞിരുന്നു. അതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാന്‍ കാരണമെന്ന് രേഷ്മ മൊഴി നല്കി. തനിക്ക് അനന്തു എന്ന കാമുകനുണ്ടായിരുന്നു എന്നും രേഷ്മ ആവര്‍ത്തിച്ചു.
കാമുകനെ കാണാന്‍ താന്‍ വര്‍ക്കലയില്‍ പോയിരുന്നു എന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. അതിനുശേഷമായിരിക്കാം ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയതെന്നും രേഷ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക