കണ്ണൂര്‍: കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ 16കാരിയെ പീഡിപ്പിച്ച പിതാവ് പിടിയിലായി. പ്രവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
2019 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രവാസിയായ പ്രതി കിടപ്പു മുറിയില്‍ വെച്ചാണ് മകളെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് പോയി. ഭയം കാരണം കുട്ടി അന്ന് ആരോടും ഈ കാര്യം പറഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസം പിതാവ് നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന അറിഞ്ഞതോടെ കുട്ടി അസ്വസ്ഥയായി. വീണ്ടും പീഡിപ്പിക്കപ്പെടുന്നു എന്ന് ഭയപ്പെടുകയും ചെയ്തു. ഒടുവില്‍ 2019ല്‍ നടന്ന സംഭവം അമ്മയോട് വെളിപ്പെടുത്തി.
ഗള്‍ഫില്‍നിന്ന് പ്രതി മടങ്ങിയെത്തിയതോടെ വീട്ടില്‍ കലഹവും തര്‍ക്കവും ആരംഭിച്ചു. തര്‍ക്കവും ബഹളവും വര്‍ധിച്ചതോടെ മയ്യില്‍ പൊലീസിന് വിവരം ലഭിച്ചു. ലഹളയുടെ കാര്യം അന്വേഷിച്ചെത്തിയ പോലീസിനോട് കുട്ടി തന്നെയാണ് പീഡനവിവരം തുറന്നു പറഞ്ഞത്.
\ഉടന്‍ തന്നെ പോലീസ് പ്രവാസിയെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക