തിരമാലയില്‍ ഉയര്‍ന്ന ഒരു രൂപമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം. വെളുത്ത താടിയും മുടിയുമുള്ള ആ രാപം ജലദേവനാണെന്നാണ് പലരും അവകാശപ്പെടുന്നത്. ഗ്രീക്ക് പുരാണത്തിലെ ദേവനായ നെപ്ട്യൂണിന്റെ മുഖസാദൃശ്യമുള്ള ഒരു തിരയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
ബിബിസി ഫോട്ടോഗ്രാഫര്‍ ജെഫ് ഓവേഴ്സാണ് ആ ചിത്രം പകര്‍ത്തിയത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അത് നെപ്ട്യൂണിന്റെ മുഖമാണെന്നേ തോന്നൂ. ബിബിസി തന്നെ ചിത്രത്തെ നെപ്ട്യൂണുമായി താരതമ്യം ചെയ്യുന്നു.
ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ന്യൂഹാവനിലെ ബീച്ചില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരമാലകള്‍ ഉയരുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍, നെപ്റ്റിയൂണിന്റെ നെറ്റിയും, കണ്ണുകളും, മൂക്കും, താടിയും എല്ലാം നമുക്ക് സങ്കല്പിക്കാം.
അദ്ദേഹത്തിന്റെ മുഖം തിരമാലകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത് പോലെ നമുക്ക് തോന്നും. മുന്‍വശത്തെ ചെറിയ തിര ഒരു കൈ പോലെയും തോന്നിക്കുന്നു. ‘ഇത് തികച്ചും സ്വാഭാവികമായ ഒരു ഷോട്ടാണ്. ഞാന്‍ അതില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല,’ ഓവേഴ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക