കൊല്ലം:കൊല്ലത്ത് ക്ലോസെറ്റിൽ കാലു കുടുങ്ങിയ ഏഴ് വയസ്സുകാരിക്ക് രക്ഷകരായി ശാസ്താംകോട്ട ഫയർഫോഴ്സ്. വടക്കൻമൈനാഗപ്പള്ളി അഭിനി വാസിൽ രഘുവിന്റെ മകൾ ആവണിക്കാണ് വീട്ടിൽ വച്ച് അപകടമുണ്ടായത്.
കുട്ടിയുടെ കുടുങ്ങിയ കാല് പുറത്തെടുക്കാനാകാതായതോടെ വീട്ടുകാർ ഫയർഫോഴ്സിനെ രക്ഷാപ്രവർത്തനത്തിന് വിളിക്കുകയായിരുന്നു. അറിയിപ്പെത്തിയതോടെ ശാസ്താംകോട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി.
മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചാണ് ഫയർഫോഴ്സ് സംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക