രാജ്യത്ത് ഇന്ധനവിലയിൽ കുറവില്ല. ഇന്നും ഇന്ധനവില വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയും മറ്റ് മഹാമാരികളും വന്ന ജനജീവിതം സ്തംഭിച്ചിരിക്കുമ്പോഴാണ് ദിനംപ്രതിയുള്ള ഇന്ധനവിലയിലെ വർധനവും. ഇന്ധനവില വർധനവിൽ ആശങ്കയിലാണ് രാജ്യത്തെ ജനങ്ങൾ. കൊച്ചിയിൽ ഇന്ന് പെട്രോൾ വില 101 രൂപ 01 പൈസയായി വർധിച്ചു. അതേസമയം ഡീസലിന് 95 രൂപ 71 പൈസയായി.
ആര്യ – പാ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന ‘സാര്‍പട്ടാ പരമ്പരൈ’ ജൂലൈ 22ന് ഒടിടി റിലീസ് ചെയ്യും
ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.37 രൂപയും ബംഗളൂരുവിൽ 103.93 രൂപയുമാണ്. ഡൽഹിയിൽ 100.56 രൂപയാണ് വില എന്നിരിക്കെ കൊൽക്കത്തയിൽ 100.62 രൂപയാണ് ഇന്ധനവില. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക