ആര്യയും സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘സാര്‍പട്ടാ പരമ്പരൈ’. ചിത്രം പ്രഖ്യാപിച്ചത് മുതൽ ഏറെ ആവേശത്തിലായിരുന്നു ആരാധകർ. ചിത്രത്തിനായി ആര്യ നടത്തിയ തയ്യാറെടുപ്പുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ഒടിടി റിലീസാണ്. ആമസോൺ പ്രൈം വഴി ജൂലൈ 22 ന് ചിത്രം റിലീസ് ചെയ്യും.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വീണ്ടും വരുന്നു; രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
എൺപത് കാലഘട്ടങ്ങളിൽ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്പര്യത്തെ കുറിച്ചാണ് സാര്‍പട്ടാ പരമ്പരൈയുടെ കഥ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നും സൂചനയുണ്ട്. സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്, ജോണ്‍ കൊക്കെന്‍, പശുപതി, കലയ്യരസന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക