കോട്ടയം: പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വീതിയൻറെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. വെൻറിലേറ്ററിലാണ് ചികിത്സ തുടരുന്നത്.
എല്ലാവരും പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് അദ്ദേഹത്തിൻറെ നില ഗുരുതരമായതായി ആശുപത്രി അറിയിച്ചത്.
നേരത്തേ സഭയുടെ സിനഡ് ചേർന്ന് ചികിത്സാ വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ അൽപം പുരോഗതിയുണ്ടായിരുന്നതാണ്. മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് നില വീണ്ടും മോശമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക