മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ ‘കുടുംബവിളക്ക്’താരങ്ങളുടെ വീഡിയോ വൈറലാകുന്നു. പരമ്പരയില്‍ പ്രതീഷ് എന്ന കഥാപാത്രമായെത്തുന്ന നൂബിന് കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോ ആണിപ്പോള്‍ ഫാന്‍ ഗ്രൂപ്പുകളിലൂടെ വൈറല്‍ ആയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു ഷാപ്പില് ഭക്ഷണം കഴിക്കാനെത്തിയതിന്റെ വീഡിയോയാണ് നൂബിന് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പരമ്പരയില്‍ ഡോക്ടര്‍ അനന്യയായെത്തുന്ന ആതിര മാധവ്, ശീതളായെത്തുന്ന അമൃത നായര്‍, സിദ്ധാര്‍ത്ഥായെത്തുന്ന കൃഷ്ണകുമാര്‍ എന്നിവരും നൂബിനൊപ്പമുണ്ട്.
ഷാപ്പിലെ നാവില്‍ രുചിയൂറുന്ന എല്ലാ വിഭവങ്ങളും കാണിച്ചുള്ള വീഡിയോയ്ക്ക് കൊതിപ്പിക്കരുതേയെന്നാണ് ആരാധകരുടെ പ്രധാന കമന്റ്. ഷാപ്പിലെ ഞണ്ടുകറിയും മീന്‍ ഫ്രൈയും താറാവുകറിയുമെല്ലാം കാഴ്ച്ചക്കാരുടെ വായില്‍ ശരിക്കും വെള്ളമൂറിക്കുന്നുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക