ജാതി മാറി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് നേരെ ബന്ധുക്കളുടെ ക്രൂരമര്‍ദനം. 28 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികൾക്ക് നേരെയാണ് ബന്ധുക്കളുടെ ആക്രമണം. പട്ടികവര്‍ഗ വിഭാഗമായ വാല്മീകി വിഭാഗത്തില്‍പെട്ട യുവതിയെ 28 വര്‍ഷങ്ങള്‍ക്കുമുമ്പാണ് മേല്‍ ജാതിക്കാരനായ യുവാവ് വിവാഹം ചെയ്തത്. ഇതിന്റെ പേരില്‍ വരന്റെ ബന്ധുക്കള്‍ക്ക് ഇവരോട് പകയുണ്ടായിരുന്നു.
ഇതേത്തുടർന്നാണ് ബന്ധുക്കള്‍ ദമ്പതികളുടെ വീട്ടിലെത്തി ഇരുവരേയും ആക്രമിച്ചത്. ദമ്പതികളുടെ വീട്ടിലെത്തിയ പ്രതികള്‍ പ്രശ്നമുണ്ടാക്കുകയും ഇരുവരേയും ആക്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച അയല്‍ക്കാരിയേയും പ്രതികള്‍ ആക്രമിച്ചു. മഴുകൊണ്ടാണ് ദമ്പതികളെ പ്രതികള്‍ ആക്രമിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമമനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക