താനെ: മഹാരാഷ്ട്രയിൽ അതിവേഗ ട്രെയിനിന് മുന്നിൽ ചാടി 28 കാരിയായ യുവതി രണ്ട് വയസുള്ള മകളോടൊപ്പം ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി അസൻഗാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
മുംബൈയിലേക്ക് പോകുകയായിരുന്ന തപോവൻ എക്സ്പ്രസിന് മുന്നിൽ യുവതി മകളോടൊപ്പം ചാടി മരിച്ചുവെന്ന് കല്യാൺ റെയിൽവേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക