കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസ് ആയെത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഹിന്ദിയിലേക്ക്. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ വൻ പ്രക്ഷേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ സൂരറൈ പോട്ര് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്.
സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.
ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്.
അപര്‍ണ ബാലമുരളി ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക