മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയായ നിവേദിത ആണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷിന്റെ ഏകമകളാണ് നിവേദിത. കുഞ്ഞ് മിക്സ്ചർ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭക്ഷണ പദാർത്ഥം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ശ്വാസനാളത്തിൽ വണ്ടു കുടുങ്ങു ഒരു വയസുകാരൻ മരിച്ചിരുന്നു.
നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ് അൻവേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനാകുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരിശോധനയിൽ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ശ്വാസനാളത്തിൽ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്. ചത്ത വണ്ടിനെ പുറത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക