തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിലെ തലവരിപ്പണക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
എട്ടു വിദ്യാർത്ഥികളുടെ പരാതിയിൽ എട്ടു കുറ്റപത്രങ്ങളാണ് സമർപ്പിച്ചത്. പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയത്. കോളജിൻറെ ഡയറക്ടറായിരുന്ന ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം.അതേസമയം, ബിഷപ്പ് ധർമ്മരാജ് റസാലത്തിനെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.
സി.എസ്.ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളജാണ് കാരക്കോണം മെഡിക്കൽ കോളജ്. എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളജ് അധികൃതർ പണം വാങ്ങിയെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്തത് 2019 ഏപ്രിലിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക