ഇന്ധന വില വർധിക്കുന്ന കാലത്ത് അതിൽ കള്ളക്കെണികൾ ഒരുക്കുന്നതും കൂടും. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള് അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ഇത്തരം കബളിപ്പിക്കലിന് വഴിയൊരുക്കുന്നത് നമ്മുടെ അശ്രദ്ധ തന്നെയാണ്.
1. ആദ്യമായി പതിവായി ഒരു പമ്പിൽ നിന്ന് നിറക്കാതെ വ്യത്യസ്ത പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുക. അപ്പോൾ കുറവ് ഇന്ധനം ലഭിക്കുന്നത് എവിടെയെന്ന് വ്യക്തമാകും
2. ഒരിക്കലും 100, 200, 500 പോലെയുള്ള സംഖ്യകള്‍ക്ക് ഇന്ധനം വാങ്ങാതിരിക്കുക. 120, 206, 324, 455 രൂപ പോലെയുള്ള തുകയ്ക്ക് ഇന്ധനം ആവശ്യപ്പെടുക.
3. സിസ്റ്റം റീ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മിഷീനിലെ അളവ് കാണിക്കുന്ന ഭാഗം പൂജ്യം ആണെന്ന് ഉറപ്പിക്കുക
4. വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഇന്ധനം നിറയ്ക്കുന്നത് കൃത്യമായി ശ്രദ്ധിക്കുക. മെഷീനിലെ അളവ് മാറുന്നതും പൈപ്പിലും ശ്രദ്ധിക്കണം.
5. ഇന്ധനം നിറയ്ക്കുന്ന സമയത്ത് പേയ്മെന്റ് സംസാരിക്കാൻ നിൽക്കാതെ അളവ് ശ്രദ്ധിക്കുക. അതിന് ശേഷം മാത്രം കാശ് കൊടുക്കുക.
6. ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുത്തുമാറ്റാന്‍ അനുവദിക്കരുത്. നിങ്ങള്‍ നല്കുന്ന പണത്തിനുള്ള ഇന്ധനം പൈപ്പില്‍ അവശേഷിക്കുന്നുണ്ടാകും. അവസാന തുള്ളിയും ടാങ്കില്‍ വീണുവെന്ന് ഉറപ്പാക്കിയ ശേഷം വേണം നോസില്‍ പുറത്തെടുക്കാന്‍.
7. കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടാണ് ഉചിതം. ഉദാഹരണത്തിന് നിങ്ങള്‍ നിറച്ചത് 1702.83 രൂപയ്ക്കുള്ള ഇന്ധനമാണെന്നിരിക്കട്ടെ. അപ്പോള്‍ പമ്പ് ജീവനക്കാരന് പറയും 1710 രൂപയ്ക്ക് റൗണ്ട് ചെയ്യാം എന്ന്. ഒരിക്കലും ഈ കെണിയില്‍ വീഴരുത്.
8. പൈപ്പിന്റെ നീളം കണക്കാക്കി മിഷീനില്‍ നിന്ന് അകറ്റി വേണം വാഹനം നിര്‍ത്താന്‍. പൈപ്പില്‍ ഇന്ധനം അവശേഷിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യേണ്ടത്. പൈപ്പ് വളഞ്ഞാണ് കിടക്കുന്നതെങ്കില്‍ നിങ്ങള്‍ നല്കുന്ന പണത്തിനുള്ള ഇന്ധനം പൂര്‍ണമായും ടാങ്കില്‍ വീഴില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക