നന്ദനത്തിലൂടെ അങിനയരംഗത്തെത്തി മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നവ്യ ഇപ്പോൾ വളരെ സജീവമാണ്. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളും വീഡിയോകളും ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നവ്യ.
“മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാൻ” എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ മേക്കപ്പ് മാൻ മേക്കപ്പ് ചെയ്യുന്നത് ഹെയർ സ്റ്റൈലിംഗ് ചെയ്യുന്നതെല്ലാം കാണാം. എന്നാൽ നവ്യ ആ സമയം ആസ്വദിച്ചു പാട്ടു പാടുകയാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക