സിനിമയിലും സീരിയലിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന നടിയാണ് സ്വാസിക . സിനിമയിലൂടെയായിരുന്നു സ്വാസിക ശ്രദ്ധ നേടുന്നത്. എന്നാൽ സീരിയലിലേക്ക് എത്തിയതോടെ സ്വാസിക താരമായി മാറുകയായിരുന്നു. മികച്ചൊരു നർത്തകി കൂടിയാണ് സ്വാസിക.
ഇപ്പോഴിതാ തൻറെ വിവാഹവാർത്തയുമായി എത്തിയിരിക്കുകയാണ് സ്വാസിക. നടി അനു ജോസഫിൻറെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സ്വാസിക വിവാഹവാർത്ത പങ്കുവച്ചത്.വിവാഹം ഉടനെ തന്നെയുണ്ടാകും. ചിലപ്പോൾ ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകും. അങ്ങനെയാണ് എൻറെയൊരു നിഗമനം. കൊറോണയായത് കൊണ്ട് ഡിസംബറിൽ തന്നെ വേണോ എന്നൊക്കെയാണ് ആലോചിക്കുന്നത്.
പ്രണയ വിവാഹമാണ്, കുറേ നാളത്തെ പ്രണയമാണ്. ഏകദേശം എട്ടൊമ്പത് വർഷത്തെ പ്രണയമാണ്. സെയിം ഫീൽഡ് തന്നെയാണ്.എൻറെ ഇൻസ്റ്റഗ്രാം പോസ്റ്റുകളൊക്കെ ചികഞ്ഞാൽ മനസിലാക്കാവുന്നതേയുള്ളൂ. കല്യാണത്തിൻറെ ഒരുക്കങ്ങളൊന്നും നടക്കുന്നില്ല. ഒന്ന് രണ്ട് സിനികൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.അത് തീരണം. പിന്നെ ലോക്ഡൗണിൻറെ കാര്യത്തിലൊരു തീരുമാനം ആകണം. അച്ഛൻ വിദേശത്താണ്. അദ്ദേഹം വരണം. നിശ്ചയവും ഇപ്പോൾ നടത്തുന്നില്ല.എല്ലാം അച്ഛൻ വന്നതിന് ശേഷം മാത്രമാണ്- സ്വാസിക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക