ഒടുവിൽ പ്രാദേശിക ഭാഷ പട്ടികയിലേക്ക് മലയാളവും. നീറ്റ് പരീക്ഷ ഈ വർഷം മുതൽ മലയാളത്തിലും ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒന്‍പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തിയിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു, ബംഗാളി, അസമീസ്, ഗുജറാത്തി, മറാത്തി, ഒഡിയ, എന്നിങ്ങനെ ഒൻപത് ഭാഷകളിലാണ് കഴിഞ്ഞ വർഷം പരീക്ഷ നടന്നത്. എന്നാൽ ഇത്തവണ മലയാളത്തിൽ കൂടി പരീക്ഷയുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് അറിയിച്ചത്.
ശബരിമലയിലെ കര്‍ക്കടക പൂജ; പ്രത്യേക സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി
മലയാളത്തിനൊപ്പം പഞ്ചാബിയിലും പരീക്ഷയുണ്ടാകും. മാത്രമല്ല, ഈ വര്‍ഷം മുതല്‍ കുവൈത്തിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാർഥികളെ കൂടി പരിഗണിച്ചുകൊണ്ടാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക