തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സ് ആന്തോളജിയായ നവരസയുടെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ടീസറിലെ തന്റെ ഭാഗകത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. ഭയാനകം എന്ന രസത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ഇൻമയ്’ എന്ന ചിത്രത്തിലാണ് പാർവതി അഭിനയിക്കുന്നത്.
‘ബോൾട്ട് ക്യാമറയ്ക്കൊപ്പമുള്ള വർക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാൽ രസകരവും’, എന്നാണ് പാർവതി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, കാർത്തിക് നരേൻ എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ ഒരുക്കുന്നത്.
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക