വിവാഹ വേദിയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് വന്ന വധുവിനെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലാണ് സംഭവം. മോട്ടോർ വാഹന നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ് യു വിയുടെ ബോണറ്റില്‍ കയറി യുവതി യാത്രചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതിനുപിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. വീഡിയോ യുവതി തന്നെയാണ് സാമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോയിൽ മാസ്ക് ധരിക്കാതെയാണ് യുവതിയെ കാണുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോഗ്രാഫർ, കാറിന്റെ ഡ്രൈവർ എന്നിവർക്കെതിരേയും മോട്ടോർ വാഹന നിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരും കാറിനകത്തിരുന്ന ബന്ധുക്കളും മാസ്ക് ധരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക