കണ്ണൂര്‍ : പേരാവൂര്‍ കോളയാട് ആര്യാപറമ്ബില് ഇതരസംസ്ഥാനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖന്‍ഡ് സ്വദേശിയും ആര്യാപറമ്ബിലെ സൈന്റ് മേരീസ് എസ്റ്റേറ്റിലെ താമസക്കാരിയുമായ മമ്ത കുമാരിയെയാണ് (20) താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്.
പേരാവൂര്‍ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചതിനെ തുടര്‍ന്ന് ഇവരോടൊപ്പം താമസിച്ചു വരുന്നവരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക