കൊച്ചി വൈറ്റിലയിൽ ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുളിക്കൽ സ്വദേശി വിൻസന്റ്, തൃശൂർ വെറ്റിലപ്പാറ സ്വദേശി ജീമോൾ(24) എന്നിവരാണ് മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് ഇരുവരും. ഇന്ന് ഉച്ചക്ക് വൈറ്റില പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. ഇരുവരും ബാങ്കില്‍ പോയി തിരികെ വരുന്ന വഴിയാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക