ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യാ ബാലൻ. താരത്തിൻറെ ഇഷ്ട വസ്ത്രം സാരിയാണെന്ന് എല്ലാവർക്കുമറിയാം.ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രവീന്ദ്രനാഥ ടാഗോറിൻറെ പ്രശസ്തമായ ‘ഏക്ല ചോലോ റീ’ എന്ന ഗാനത്തിൻറെ വരികൾ പ്രിൻറ് ചെയ്ത സാരിയാണ് വിദ്യ ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ വിദ്യ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫോർസാരീസ് എന്ന ബ്രാൻഡാണ് സാരി ഡിസൈൻ ചെയ്തത്. നാച്യുറൽ നിറങ്ങളാണ് ഈ കോട്ടൻ സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഒരു നെയ്ത്തു ഗ്രാമത്തിൽ നിർമ്മിച്ച ഈ സാരിയുടെ വില 2700 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക