കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് കണ്ണൂര്‍ ജില്ലാകമ്മിറ്റി ചെയര്‍മാനും ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുമായ ബേബി കാസ്ട്രോയ്ക്ക് കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് യാത്രയയപ്പ് നല്കി. ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്. കണ്ണൂര്‍ ഫുഡ് ഗ്രെയിന്‍സ് ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുന്‍ ബോര്‍ഡ് കമ്മിറ്റി അംഗം കെ പി സഹദേവന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ലേബര്‍ ഓഫീസറും ബോര്‍ഡ് ചെയര്‍മാനുമായ എം മനോജ്, അക്കൗണ്ട്സ് ഓഫീസര്‍ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക