ഇരുപത്തിയൊൻപതു വർഷങ്ങൾക്കിപ്പുറം പ്രിയനടി ജലജയെ വീണ്ടും വെള്ളിത്തിരയിൽ കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ജലജ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
മാലിക്കിൽ ഫഹദിന്റെ അമ്മയായാണ് ജലജ അഭിനയിക്കുന്നത്. ടിപ്പിക്കൽ അമ്മവേഷങ്ങളിലേക്ക് ഒതുങ്ങാത്ത വളരെ കരുത്തുറ്റ ഒരു കഥാപാത്രമാണ് ജലജയുടെ ജമീല ടീച്ചർ എന്ന കഥാപാത്രം. ‘മാലിക്കി’ൽ ജലജയ്ക്ക് ഒപ്പം മകൾ ദേവിയും അഭിനയിച്ചിട്ടുണ്ട്. ജലജയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് ദേവിയാണ്.
എഴുപതുകളിലും എൺപതുകളിലും മലയാളസിനിമയിൽ സജീവമായിരുന്ന ജലജ വിവാഹശേഷമാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. ഏറെനാൾ ബഹ്റൈനിലായിരുന്നു ജലജയും കുടുംബവും.ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു ജലജയുടെ അരങ്ങേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക