കമൽഹാസൻ നായകനാകുന്ന പുതിയ ചിത്രം വിക്രമിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസിന്റെ ഓഫീസ്യൽ പേജിലൂടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങൾ പങ്കുവെച്ചത്. ‘ആരംഭിച്ചിട്ടോം’ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ തീർക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവർത്തകർ. കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം.
ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന് പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അൻപറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങൾ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക