കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23 ന് കുറ്റപത്രം സമർപ്പിക്കും. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ 22 പ്രതികളെന്ന് അന്വേഷണ സംഘം. അന്വേഷണ സംഘം ബി.ജെ.പി. സംസ്ഥന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നു. അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതിനിടെ കള്ളപ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക