കേരളത്തിൽ 300 മദ്യവില്പന ശാലകൾ മാത്രമെ ഉള്ളുവെന്നും ആവശ്യത്തിന് മദ്യ ഷോപ്പുകൾ ഇല്ലെന്നും ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവില്പന ശാലകൾ ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എണ്ണം കുറവായതിനാൽ മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാനും മറ്റ് അടിസ്ഥാന കാര്യങ്ങൾ വികസിപ്പിക്കാനും നടപടിയെടുക്കാമല്ലോ എന്നും ഹൈക്കോടതി ചോദിച്ചു. മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ കോടതിയെ അറിയിച്ചു. കനത്ത തിരക്കും നീണ്ട ക്യൂവും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയ രണ്ട് മദ്യ വില്പനശാലകൾ പൂട്ടിയതായും ബെവ്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക