മുടി നരയ്ക്കുന്നതിന് കാരണങ്ങൾ പലതാണ്. ഹെയർ കളറിംഗ് നരയ്ക്ക് കാരണമാകുന്നുവെന്നത് തെറ്റായ പ്രചരണമാണ്. പാരമ്പര്യം, സമ്മർദ്ദം, പുകവലി, ഭക്ഷണക്രമം, മരുന്നുകളുടെ ഉപയോഗം എന്നിവ നരയ്ക്ക് കാരണമാകാവുന്നവയാണ്. രോമകൂപങ്ങളിൽ നിന്നാണ് നരച്ച മുടി ഉത്ഭവിക്കുന്നത്. ഹെയർ കളറിംഗ് രോമകൂപങ്ങളിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നതാണ് സത്യം. ഹെയർ കളറിംഗ് വഴിയാണ് നര ബാധിച്ചതെന്ന മിഥ്യാധാരണ കാരണം നിങ്ങളുടെ ഹെയർഡ്രെസറെ ഒഴിവാക്കുന്നതിന് പകരം നരയുടെ കാരണം കണ്ടെത്താൻ വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടത്.
രാസവസ്തുക്കളുടെ തുടർച്ചയായ ഉപയോഗം മുടിക്ക് മാത്രമല്ല ചർമ്മത്തിനും ദൂഷ്യഫലങ്ങൾ ഉണ്ടാക്കും. എന്നാൽ ഒരു പ്രൊഫഷണൽ ഹെയർ സലൂണിൽ നിങ്ങളുടെ മുടിക്ക് കേടുപാടുകൾ വരുത്താത്ത മികച്ച ഉത്പന്നങ്ങൾ ശരിയായ അളവിൽ പ്രയോഗിക്കുകയാണ് വിദഗ്ധനായ കളറിസ്റ്റ് ചെയ്യുന്നത്. മുടിയുടെ ഈർപ്പം നിലനിർത്തുന്നതിനു സലൂണിലും വീട്ടിലുമായി ചെയ്യേണ്ട ചില പരിപാലനരീതികൾ പ്രധാനമാണ്. ഇതിന് നിങ്ങളെ സഹായിക്കാൻ ഒരു പ്രൊഫഷണൽ ഹെയർ മേക്കപ്പ് ആർട്ടിസ്റ്റിന് സാധിക്കും.
നിങ്ങളുടെ നിറമുള്ള മുടിയെ പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ ഷാംപൂകൾ, കണ്ടീഷണറുകൾ, ലീവ് ഇൻ പ്രൊഡക്ട്സ് എന്നിവ തിരഞ്ഞെടുക്കാൻ അവർ നിങ്ങളെ സഹായിക്കും. മുടിയുടെ നിറം നീണ്ടു നിൽക്കുന്നതിന് ഹെയർ സ്ട്രെഗ്തണിംഗ് ട്രീറ്റ്മെന്റ് ലഭ്യമാണ്. ചുരുക്കത്തിൽ ഉചിതമായ രീതിയിലുള്ള ഹെയർ കളറിംഗ് നിങ്ങളുടെ മുടിയുടെ നാശത്തിന് കാരണമാകില്ല. മറിച്ച് ഉറപ്പു നൽകുന്നു നീണ്ടു നിൽക്കുന്ന കേശഭംഗി. ഒരു നല്ല മുടിയുടെ നിറം ശരാശി 4–8 ആഴ്ച വരെ നീണ്ടു നിൽക്കും. അതിനു ശേഷം നിങ്ങൾ കാണുന്ന മങ്ങിയ ഷേഡ് അണ്ടർകോട്ട് ആണ്. നിങ്ങൾ തിരഞ്ഞെടുത്ത കളർ പിഗ്മെന്റല്ല അത്. നിങ്ങളുടെ മുടിക്ക് മങ്ങിയതിനെ നിർജീവമാക്കാൻ സാധിക്കുന്നതിനാൽ മുടി കളറിംഗിലെ നിറം മങ്ങൽ എന്ന ആക്ഷേപം ഏറെ നാൾ നിലനിൽക്കില്ല.
കളറിംഗ് മങ്ങുന്നതിന്റെ തോത് നിങ്ങൾ തിരഞ്ഞെടുത്ത നിറഞ്ഞ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ മുടിക്ക് ലഭിക്കുന്ന ഏറ്റവും നല്ല ഷേഡാണ് മഞ്ഞ. നീല അല്ലെങ്കിൽ ചുവപ്പ് പോലുള്ള ജന്റിൽ നിറത്തേക്കാൾ ഇത് മുടിയുടെ നിറം ഏറെ നീണ്ടു നിൽക്കാൻ ഇടയാക്കും. ഒരു വർഷത്തിൽ പരമാവധി രണ്ടോ മൂന്നോ കളർ മേക്കോവറുകൾ മാത്രമെ ഞങ്ങൾ നിർദ്ദേശിക്കുന്നുള്ളു. ഓരോ നാല് മാസം കൂടുമ്പോഴും നിങ്ങളുടെ മുടിയുടെ നിറം മാറ്റുക എന്നതാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇതിനിടയിൽ സാധാരണയുള്ള റൂട്ട് ടച്ച്അപ്പുകൾ, സ്റ്റൈലും ഷാർപ്പുംം ആയിട്ടുള്ള ട്രിമ്മിംഗ്, മുടിയുടെ നിറവും ആരോഗ്യവും വർധിപ്പിക്കുന്ന ചികിത്സാ രീതികൾ എന്നിവ വഴി മുടിയുടെ നിറം നില നിർത്താം.മുടിക്ക് എണ്ണ പുരട്ടുന്നത് മുടിയുടെ നിറത്തെ ഒരു തരത്തിലും ബാധിക്കില്ല. എന്നാൽ ഹെയർ കളറിംഗിനു ശേഷമുള്ള അടുത്ത ദിവസങ്ങളിൽ എണ്ണ പുരട്ടിയ ശേഷം ഇത് കഴുകി കളയാൻ നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പൂവും കണ്ടീഷണറുകളും മുടിയുടെ നിറം ഇല്ലാതാക്കും.
അതിനാൽ ഹെയർ കളറിംഗിനു ശേഷം മൂന്ന് ദിവസമെങ്കിലും മുടിയിലുള്ള മറ്റു ട്രീറ്റുമെന്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഷാമ്പൂവിന്റെ ഉപയോഗം ആഴ്ചയിൽ 2- 3 തവണ മാത്രമാകുന്നതാണ് ഉചിതം. അമിതമായി മുടി കഴുകുന്നത് നിറത്തിന് മാത്രമല്ല മുടിക്കും ദോഷകരമാണ്.നിങ്ങളുടെ യഥാർഥ മുടിയുടെ നിറം തിരികെ കിട്ടാൻ പ്രൊഫഷണൽ ഹെയർ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരിചയസമ്പത്തിലൂടെ സാധിക്കും. തെറ്റായ മാർഗ്ഗ നിർദ്ദേശങ്ങളുടെ മുടിയഴക് നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. പ്രൊഫഷണലായിട്ടുള്ള ഒരു ഹെയർ മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായം തേടുന്നതാണ് ഉത്തമ മാർഗം.
നിങ്ങളുടെ മുടിയിഴകളുടെ സ്വഭാവികവർണ്ണ ഭംഗിയും രൂപഭംഗിയും തിരികെ കിട്ടാൻ ഉതകുന്ന ശരിയായ മാർഗ്ഗ നിർദ്ദേശത്തിന് ഒരു മികച്ച സലൂൺ സന്ദർശിച്ച് ഒരു ഹെയർ കളറിസ്റ്റ് നിങ്ങളുടെ മുടി പരിശോധിക്കാൻ അനുവദിക്കുക. കളറിംഗിനായി ഉപയോഗിച്ച ഉത്പന്നങ്ങൾ, മുൻപ് മുടിയഴകിനായി നിങ്ങൾ പ്രയോഗിച്ചതെന്താണെന്നും ഇനി നിങ്ങൾക്ക് എന്താണ് മുടിയുടെ കാര്യത്തിൽ വേണ്ടതെന്നും അവരോട് പങ്ക് വെയ്ക്കുക. തീർച്ചയായും നിങ്ങൾക്ക് ലഭിക്കും സ്വാഭാവികമായ മുടിയഴകിനൊപ്പം ശരിയായ കേശ സംരക്ഷണ മാർഗ്ഗങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക