കൺതടത്തിലെ കറുപ്പ് നിറം എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. ഉറക്ക കുറവ്, മാനസിക സമ്മർദ്ദം, അമിത ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം കൺതടത്തിൽ കറുപ്പ് നിറം ഉണ്ടാകാൻ കാരണമാകുന്നു. എന്നാൽ ചില പൊടി കൈകൾ കൊണ്ട് കൺതടത്തിലെ കറുപ്പ് നിറം മാറ്റിയെടുക്കാം.
തേൻ: തേൻ കണ്ണിനു ചുറ്റും പുരട്ടുക. ഇത് കൺതടത്തിലെ കറുപ്പ് അകറ്റുന്നു.തേൻ ആരോഗ്യത്തിനും ചർമത്തിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ്.
ചെറുനാരങ്ങയുടെ നീര് : ചെറുനാരങ്ങയുടെ നീര് കൺതടത്തിലെ കറുപ്പ് അകറ്റാൻ സഹായിക്കുന്നു. ചെറുനാരങ്ങ മുറിച്ച് കൺതടത്തിൽ നന്നായി പുരട്ടുന്നത് നല്ലതാണ്.
കുക്കുമ്പർ: അൽപം കുക്കുമ്പർ ജ്യൂസെടുത്ത് ഇതിൽ അതിലേക്ക് ഇത്തിരി തേൻ കൂടി കലർത്തിയ ശേഷം ഇത് കണ്ണിനിടിൽ പരുട്ടുക. പത്തുമിനിറ്റു കഴിഞ്ഞ ശേഷം കഴുകി കളയുക. കൂടാതെ ഇത് മുറിച്ചു കണ്ണിനടിയിൽ വയ്ക്കുന്നതും വളരെ നല്ലതാണ്.
പഴുത്ത പഴം: നന്നായി പഴുത്ത പഴം ഉടച്ചെടുത്ത് അതിലേക്ക് ഇത്തിരി തേൻ കലർത്തി കണ്ണിനടിയിൽ പുരട്ടാം. നിത്യവും ഇത് ചെയ്താൽ കൺതടത്തിലെ കറുപ്പു പോകും.
പാൽ: പാലിൽ അൽപം തേൻ കലർത്തി കണ്ണിനടിയിൽ പുരട്ടാം. കൂടാതെ പാലിന്റെ പാടയും വളരെ നല്ലതാണ്. ഇത് ഡാർക് സർക്കിൾസ് അകറ്റാൻ സഹായിക്കുന്നു.
ഉരുളക്കിഴങ്ങു നീര്: ഉരുളക്കിഴങ്ങ് മുറിച്ച് കണ്ണിനടിയിൽ മസാജ് ചെയ്യുന്നത് കൺതടത്തിലെ കറുപ്പകറ്റാൻ സഹായിക്കും.
തൈരും തേനും: തൈരിൽ ചെറുനാരങ്ങയുടെ നീരു കലർത്തി കണ്ണിനടിയിൽ പുരട്ടിയാൽ കണ്ണിനടിയിലുളള കറുപ്പു മാറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക