ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനിയുടെ പെർഫോമെൻസ് മോഡലായ ഹുറാകാൻ അറിയപ്പെടുന്നത്. ഇപ്പോഴിതാ ഹുറാകാൻ എസ്ടിഒ എന്ന മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ. 4.99 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വിലയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
ഹുറാകാൻ പെർഫോർമന്റ് എന്ന വാഹനത്തിന് പകരക്കാരനായ ഈ വാഹനം കഴിഞ്ഞ വർഷം നവംബറിലാണ് ആഗോള അരങ്ങേറ്റം നടത്തിയത്. ഹുറാകാൻ പെർഫൊർമാന്റെയുമായി താരതമ്യം ചെയ്യുമ്പോൾ 43 കിലോഗ്രാം ഭാരം കുറവാണ് ഹുറാകാൻ സ്ടിഒക്ക്.
ബോഡിവർക്കിൽ 75 ശതമാനത്തിൽ കൂടുതൽ കാർബൺ ഫൈബർ ഉപയോഗിച്ചതാണ് ഇതിന് പ്രധാന കാരണം. വിൻഡ്സ്ക്രീനിന് മാത്രം 20 ശതമാനം ഭാരം കുറഞ്ഞു. ലംബോർഗിനി ഹുറാകാൻ എസ്ടിഒയുടെ ആകെ ഡ്രൈ വെയ്റ്റ് 1,339 കിലോഗ്രാമാണ്.
റേസ് കാർ സ്റ്റൈലിങിനായി ഫ്രണ്ട് ഫെൻഡർ, ബോണറ്റിലെ വെൻറുകൾ, പുതിയ ഫ്രണ്ട് സ്പ്ലിറ്റർ, നാക എയർ ഇൻടേക്കുകൾ, എഞ്ചിൻ കവറിലെ എയർസ്കൂപ്പ്, ഡിഫ്ലെക്ടർ ഡിസൈൻ, ക്രമീകരിക്കാവുന്ന സ്പോയിലർ, മഗ്നീഷ്യം വീലുകൾ, പുതിയ റിയർ ഡിഫ്യൂസർ, പുനർരൂപകൽപ്പന ചെയ്ത അണ്ടർബോഡി എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഭാരം ലാഭിക്കാനായി കാറിൻറെ ബോഡി പാനലുകളിൽ 75 ശതമാനവും കാർബൺ ഫൈബറിലാണ് നിർമിച്ചതെന്ന് ലംബോർഗിനി പറയുന്നു.
ഹുറാകാൻ പെർഫൊർമാന്റെ ഉപയോഗിച്ചിരുന്ന അതേ 5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, വി10 എൻജിനാണ് പുതിയ മോഡലായ ലംബോർഗിനി ഹുറാകാൻ എസ്ടിഒയുടെ ഹൃദയം. പരമാവധി ഏകദേശം 630 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കുംവിധം എൻജിൻ ട്യൂൺ ചെയ്തു. അതേസമയം 565 ന്യൂട്ടൺ മീറ്ററായി ടോർക്ക് കുറഞ്ഞു.
മുൻഗാമിയിൽ 600 എൻഎം ആയിരുന്നു. ഈ റിയർ വീൽ ഡ്രൈവ് കാറിന് പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 3.0 സെക്കൻഡും 200 കിമീ വേഗമാർജിക്കാൻ 9.0 സെക്കൻഡും മതി. മണിക്കൂറിൽ 310 കിലോമീറ്ററാണ് ടോപ് സ്പീഡ്. നിരത്തുകൾക്കായി എസ്ടിഒ, ട്രാക്കുകളിൽ ഉപയോഗിക്കുന്നതിന് ട്രോഫി, പേര് സൂചിപ്പിക്കുന്നതുപോലെ റെയ്ൻ എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ നൽകി.
ഏഴ് സ്പീഡ്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി പിൻ ചക്രങ്ങളിലേക്കാണ് കരുത്തുപകരുന്നത്. കടുപ്പമുള്ള സ്പ്രിങ്ങുകൾ, വിശാലമായ ട്രാക് പുതിയ ആൻറി-റോൾ ബാറുകൾ, മികച്ച സ്റ്റിയറിംഗ്, കാർബൺ സെറാമിക് ബ്രേക്കുകൾ എന്നിവയാണ് മറ്റ് മെക്കാനിക്കൽ അപ്ഗ്രേഡുകൾ. റിയർ വീൽ സ്റ്റിയറിംഗും ഹുറാക്കൻ എസ്ടിഒയിൽ ഉണ്ട്.
നീല-ഓറഞ്ച് എന്നീ ഡ്യുവൽ ടോൺ നിറത്തിലാണ് ഹുറാകാൻ എസ്.ടി.ഒ. ഒരുങ്ങിയിട്ടുള്ളത്. സ്വീപ്ബാക്ക് എൻ.ഇ.ഡി. ഹെഡ്ലാമ്പ്, ഡബ്ല്യു ഷേപ്പിലുള്ള പുതിയ ഡി.ആർ.എൽ, ബമ്പറിലും ബോണറ്റിലും നൽകിയിട്ടുള്ള ഒറഞ്ച് നിറമുള്ള ആക്സെന്റുകൾ, മുന്നിലെ ബമ്പറിലെ ബ്ലാക്ക് ഡിഫ്യൂസർ, 20 ഇഞ്ച് വലിപ്പമുള്ള സ്റ്റൈലിഷായ അലോയി വീലുകൾ എന്നിവ ഈ വാഹനത്തിന്റെ സ്പോർട്ടി ഭാവത്തിന് കരുത്തേകുന്നു.
പിറകിൽ, ഓറഞ്ചുനിറ സാന്നിധ്യത്തോടെ വലിയ സ്പോയ്ലർ, സ്ലീക്ക് എൽഇഡി ടെയ്ൽലാംപുകൾ, ഉയർത്തി സ്ഥാപിച്ച ഇരട്ട എക്സോസ്റ്റ് പൈപ്പുകൾ, റിയർ ഡിഫ്യൂസർ എന്നിവ ലഭിച്ചു. ക്രമീകരിക്കാവുന്ന സ്പോയ്ലർ നൽകിയതിനാൽ എയ്റോഡൈനാമിക് ക്ഷമത 37 ശതമാനം വർധിച്ചു. ഹുറാകാൻ പെർഫൊർമാന്റെയേക്കാൾ 53 ശതമാനം കൂടുതൽ ഡൗൺഫോഴ്സ് മറ്റൊരു സവിശേഷതയാണ്. പിറകിലെ ബോണറ്റിൽ ഷാർക്ക് ഫിൻ നൽകി.
പുതിയ ഹ്യൂമൻ മഷീൻ ഇന്റർഫേസ് (എച്ച്എംഐ) ഗ്രാഫിക്സ് ഫീച്ചർ സഹിതമാണ് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം അവതരിപ്പിച്ചത്. ഡ്രൈവ് മോഡ് ഇൻഡിക്കേറ്റർ, എൽഡിവിഐ സിസ്റ്റം, ടയർ പ്രഷർ, ബ്രേക്കുകളിലെ ചൂട് എന്നിവയെല്ലാം ഇവിടെ കൈകാര്യം ചെയ്യാം. റേസ്ട്രാക്കുകളിലെ തങ്ങളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും റെക്കോർഡ് ചെയ്യുന്നതിനുമായി ഫുള്ളി കണക്റ്റഡ് ടെലിമെട്രി സിസ്റ്റം നൽകി. ‘ലംബോർഗിനി ഉണിക്ക’ ആപ്പ് വഴി ഈ ഡാറ്റ വിശകലനം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക