സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ നിലവിൽ വരും. അതേസമയം, വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ഇന്ന് തുടരും. എന്നാൽ, നാളെ മുതൽ ഇളവുകൾ ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ വ്യക്തമാകും. സംസ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ചാണ് ഇളവുകൾ നൽകുന്നത്. പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, ജില്ലകളിൽ ജാഗ്രതാ നിർദേശം
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കൂടുതൽ ഇളവുകൾ നൽകുക. പെരുന്നാളിനായി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമെ മറ്റു കടകൾ തുറക്കുവാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയ്ക്കും പ്രവർത്തിക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഈ കടകൾക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവർത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക