രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധനവ്. കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയിൽ ദിനംപ്രതി വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോൾ തന്നെ ഇന്ധനവിലയിലുണ്ടായ വർധനവ് ജനജീവിതത്തെ തന്നെ വലിയ രീതിയിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഈ മാസം തന്നെ ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇന്ധനവില കൂടി വർധിച്ചത് വലിയ ഇരുട്ടടിയാണ്. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 30 പൈസയാണ് ഇന്ന് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 102.06 രൂപ കടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക