മലപ്പുറം മക്കരപ്പറമ്പ് ദുരൂഹ സാഹചര്യത്തില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി.രാമപുരം ബ്ലോക്ക് പടിയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു ഇവർ.മുട്ടത്തില്‍ ആയിഷ (70) ആണ് മരിച്ചത്.വീട്ടിലെ ശുചിമുറിയില്‍ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തനിയ്ച്ചു താമസിക്കുകയാണെങ്കിലും ആയിഷ പകൽ സ്വന്തം വീട്ടിൽ ചെലവഴിക്കുകയും രാത്രി മകന്റെ വീട്ടിലേയ്ക്കു പോകുകയും ആയിരുന്നു പതിവ്.
മകന്റെ മക്കൾ വീട്ടിലെത്തി ഇവരെ കൊണ്ടുപോകാറാണുള്ളത്.കഴിഞ്ഞ ദിവസവും രാത്രി 9.15 ഓടുകൂടി പേരക്കുട്ടികളെത്തി.എന്നാൽ വീട്ടിൽ ആയിഷയെ കാണാത്തത് മൂലം കുട്ടികൾ നടത്തിയ തിരച്ചിലിലൊടുവിൽ ആയിഷയെ ശുചിമുറിയിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക